Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kozhikode Medical College

മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി; കോ​ഴി​ക്കോ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ട് അ​ധ്യാ​പ​ക​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം

കോ​ഴി​ക്കോ​ട്: അ​ധ്യാ​പ​ക​ർ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന കോ​ഴി​ക്കോ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി​യി​ല്‍ ന​ട​പ​ടി. ആ​രോ​പ​ണ​വി​ധേ​യ​രാ​യ ര​ണ്ട് അ​ധ്യാ​പ​ക​രെ സ്ഥ​ലം​മാ​റ്റി.

ഡോ. ​അ​നി​താ കു​മാ​രി, ഡോ. ​സി​ഐ സ്മി​ത എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലി​ലാ​ണ് ന​ട​പ​ടി.

പൊ​തു​വേ​ദി​യി​ലും രോ​ഗി​ക​ളു​ടെ മു​ന്നി​ലും വ​ച്ച് അ​ധ്യാ​പ​ക​ര്‍ നി​ര​ന്ത​രം അ​പ​മാ​നി​ച്ചു​വെ​ന്നാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നും പി ​ജി ഗ്രീ​വ​ന്‍​സ് സെ​ല്ലി​നു​മാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​വ​ഹേ​ള​ന​വും പ​ര​സ്യ​അ​ധി​ക്ഷേ​പ​വും മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്നു​ണ്ടെ​ന്നും മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ഷാ​ദ രോ​ഗ​ത്തി​ലാ​യെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ല്‍ പി ​ജി വി​ദ്യാ​ര്‍​ഥി​ക​ളാ​യ 12 പേ​രാ​യി​രു​ന്നു പ​രാ​തി​ക്കാ​ര്‍.

Latest News

Corehub Up